ജോലിയില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സര്‍വീസില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് ജോലിക്കും ഉപരിപഠനത്തിനും മറ്റുമായി പോയവര്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ സര്‍വീസില്‍ പ്രവേശിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇവര്‍ക്ക് പല തവണ നോട്ടീസ് നല്‍കിയിരുന്നു. അന്ത്യശാസനം നല്‍കിയിട്ടും തിരികെ സര്‍വീസില്‍ പ്രവേശിക്കാരത്തതിനെ തുടര്‍ന്നാണ് നടപടി.

കോവിഡ് രണ്ടാം തരംഗവ്യാപനം രൂക്ഷമായിരിക്കേ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് നേരിട്ടിരുന്നു. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അനധികൃതമായി സര്‍വീല്‍ കയറാതെ വിട്ടുനില്‍ക്കുന്നവരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *