സി.വി.ആനന്ദബോസിനെ തള്ളി വി.മുരളീധരന്‍; നിലപാടില്‍ ഉറച്ച്‌ സി.വി ആനന്ദ ബോസ്

ന്യൂഡല്‍ഹി: സി.വി.ആനന്ദബോസിനെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ വിഷയങ്ങളില്‍ ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന നിലപാടില്‍ ഉറച്ച്‌ സി.വി ആനന്ദ ബോസ്. പാര്‍ട്ടിയല്ല, ഉത്തരവാദിത്വപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആനന്ദ ബോസിന്‍റെ വിശദീകരണം.

തിരഞ്ഞെടുപ്പ് തിരിച്ചടി, ഫണ്ട് വിനിയോഗം എന്നിവ സ്വതന്ത്രമായി അന്വേഷിക്കാന്‍ മെട്രോമാന്‍ ഇ ശ്രീധരനെയും സി.വി ആനന്ദ ബോസിനെയും ജേക്കബ് തോമസിനെയും ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *