കോവിഡ്‌ വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു

ന്യൂഡല്‍ഹി : കോവിഡ്‌വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കോവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌ പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതമായ അലര്‍ജി (anaphylaxis)യാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 31 ഗുരുതര പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് 68കാരന്റെ മരണം വാക്‌സിനേഷനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്.

ഈ വര്‍ഷം മാര്‍ച്ച്‌ എട്ടിനാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ മരണവും സംഭവിച്ചു. രാജ്യത്ത് ആദ്യമായാണ് കോവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കുന്നതെന്ന് സമതി ചെയര്‍ പേഴ്‌സര്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *