ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിമുതല്‍ ലഘൂകരിക്കും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ ലഘൂകരിക്കും.

പൂര്‍ണമായി പിന്‍വലിക്കുകയല്ല ലഘൂകരിക്കുകമാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടിപിആര്‍ 30 ന് മുകളിലുള്ള ഒന്നാം മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ടി.പി.ആര്‍ 20നും 30 ഇടയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും.

തദ്ദേശസ്ഥാപനങ്ങളെ ക്ലസ്്റ്ററുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാല് മേഖലകളായി തരം തിരിക്കും. ടി.പി.ആര്‍ മുപ്പതിന് മേഖലയിലുളളത് ഒന്നാം മേഖലയായും 20നും 30നും ഇടയിലുള്ളത് രണ്ടാം മേഖലയായും എട്ടിനും ഇരുപതിനും ഇടയില്‍ ടി.പി.ആര്‍ നിരക്ക് ഉള്ളയിടങ്ങള്‍ മൂന്നാം മേഖലയായും എട്ടിന് താഴെയുള്ളവയെ നാലാം മേഖലയായാണ് തരം തിരിക്കുക. അതേ സമയം ഇന്ന് സംസ്ഥാനത്ത് 12,246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 മരണവും കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനമാണ്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ 15 ശതമാനത്തില്‍ താഴെയായിട്ടുണ്ട്.

ഇളവുകളിലെ തീരുമാന പ്രകാരം പൊതുഗതാഗതം പുനരാരംഭിക്കും.
രണ്ടാം മേഖലയില്‍ ലോക്ക്ഡൗണിനൊപ്പം ഇളവുകള്‍ ഉണ്ടാകും. മറ്റിടങ്ങളില്‍ സെമി ലോക്ക്ഡൗണുകള്‍ ആയിരിക്കും. അതേസമയം സംസ്ഥാനത്തുള്ള പൊതുനിയന്ത്രണങ്ങള്‍ അതേപടി തുടരും.
കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദമുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.

മെയ് ആറിന് 42464 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ അതായത് മെയ് 15ന് ടിപിആര്‍ 27.8 ശതമാനം ആയി ഉയര്‍ന്നിരുന്നു പുതിയ കേസുകളുടെ എണ്ണം പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞു വന്നു. ഇന്ന് 12246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് 15ന് 445333 ആയിരുന്നു ഇന്നത് 112361 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടിപിആര്‍ 15ന് താഴെ എത്തി. ആലപ്പുഴ, ഇടുക്കി,കോട്ടയം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടിപിആര്‍ പത്തിനും താഴെയാണ്. അതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ നിരക്കുമായി താരത്മ്യം ചെയ്താല്‍ 8.6 ശതമാനം കുറഞ്ഞു. സമാനദിവസങ്ങളിലെ ആക്ചടീവ് കേസുകളിലും 7.45 ശതമാനം കുറവുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവുണ്ടായി.

നിലവിലെ തരംഗം പരിശോധിച്ചാല്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്തായിരിക്കും അഞ്ച് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരില്‍ ഒരു ശതമാനം വര്‍ധനവും പ്രതീക്ഷിക്കുന്നു. മറ്റു ജില്ലകളിലെല്ലാം കേസുകള്‍ കുറയും എന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആകെ. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 16 ശതമാനം വരെ കുറവാണ്. സംസ്ഥാനം മൊത്തമെടുത്താല്‍ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ന്‍മെന്റ സോണായി തിരിച്ച്‌ കര്‍ശനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ടിപിആര്‍ അധികം ഉയര്‍ന്നതല്ലെങ്കിലും അധിക ടിപിആര്‍ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം.

Leave a Reply

Your email address will not be published. Required fields are marked *