സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചന: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ‘സേവ് കുട്ടനാട്’ എന്ന പേരിലുള്ള കാമ്ബയിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ താല്‍പര്യവുമാണെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. ഇത് ആസൂത്രിതമാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം.

‘കുട്ടനാട് വെള്ളം കയറി എല്ലാം നശിക്കാന്‍ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന പ്രചാരമാണ് നടത്തുന്നത്. കുറച്ച്‌ ആളുകള്‍ പെട്ടന്നിറങ്ങി കുട്ടനാടിനെ രക്ഷപ്പെടുത്തൂ എന്ന് പറയുകയാണ്. അത് ആളുകളെ ഭയപ്പെടുത്തും. ഈ പ്രചാരം കൊണ്ട് ആളുകള്‍ കുട്ടനാട് വിടും. അതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താന്‍ കരുതുന്നത്. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു’. അതിന് തടയിടേണ്ടത് ആവശ്യമാണ്’- മന്ത്രി പറഞ്ഞു. ഭയപ്പെടേണ്ട ഒരു സാ​ഹചര്യവും കുട്ടനാട്ടില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *