10 വര്‍ഷം യുവതിയെ മുറിയില്‍ ഒളിപ്പിച്ച സംഭവം: വനിതാ കമ്മിഷന്‍ മൊഴിയെടുത്തു

പാലക്കാട്: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ മൊഴിയെടുത്തു. സജിതയുടെയും റഹ്മാന്റെയും മൊഴികളാണ് കമ്മിഷന്‍ രേഖപ്പെടുത്തിയത്. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറയിലെത്തിയത്.

സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും, റഹ്മാനെതിരെയുള്ള കേസ് ഒഴിവാക്കണമെന്നുമാണ് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടത്. മുറിയില്‍ സജിത കഴിഞ്ഞിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം റഹ്മാന്‍ തള്ളി.

കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മിഷന്‍ ഉറപ്പുനല്‍കിയതായി സജിത പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും യുവതി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *