മുറിക്കേസില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്‍.

സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാന്‍ അനുവദിക്കുകയും ഇല്ല. വിശദാശംങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു.സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *