രമ്യ ഹരിദാസ് എം.പി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ആലത്തൂരില്‍ തനിക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന ആരോപണമുന്നയിച്ച്‌ രമ്യ ഹരിദാസ് എം.പി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. യു.ഡി.എഫ് എം.പിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്.

അ​സ​ഹി​ഷ്ണു​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​യ​മ​പോ​രാ​ട്ട​ത്തി​ന് ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ര​മ്യ ഹരിദാസ് പറഞ്ഞു. വധഭീഷണി മുഴക്കിയെന്നും, അസഭ്യ വാക്കുകള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭ​ര​ണ​കൂ​ടം കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാണ് ​തന്റെ പ്ര​തീ​ക്ഷ​യെ​ന്ന് ഗവര്‍ണ്ണര്‍ക്ക് പ​രാ​തി ന​ല്‍​കി​യ ശേ​ഷം ര​മ്യ ഹരിദാസ് വ്യക്തമാക്കി. നേരത്തെ, രമ്യ ഹരിദാസിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *