വര്‍ക്കല വ്യാജ ചാരായം വാറ്റിയ സംഘം പിടിയില്‍

വര്‍ക്കല: നടയറയില്‍ വ്യാജ ചാരായം വാറ്റിയ സംഘം പിടിയില്‍. എട്ടംഗ സംഘത്തിലെ നാലുപേര്‍ പിടിയിലായി. നാലുപേര്‍ ഓടി രക്ഷപ്പെട്ടു. എട്ട് ലിറ്റര്‍ വാറ്റുചാരായവും 190 ലിറ്റര്‍ കോടയും പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വാറ്റുകേന്ദ്രം പൊലീസ് വളഞ്ഞ് റെയ്ഡ് നടത്തിയത്.

നാലുപേരെ പൊലീസ് പിടികൂടി. അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടു. നടയറ മുട്ടപ്പലത്ത് മേലതില്‍ വീട്ടില്‍ നിസാര്‍ (43), നടയറ കുന്നില്‍ പുത്തന്‍വീട്ടില്‍ സൈഫുദ്ദീന്‍ (42), തൃശൂര്‍ ചേര്‍പ്പ് പടിഞ്ഞാറുമുറിയില്‍ ചാണിക്കല്‍ വീട്ടില്‍ നാരായണന്‍ (63), കൊല്ലം ഇരവിപുരം വടക്കേവിള കാവല്‍പ്പുര സ്കൂളിനു സമീപം ഷിംല മന്‍സിലില്‍ അബ്​ദുല്‍ മുഹമ്മദ് ഷെയ്ക്ക് (71) എന്നിവരാണ് പിടിയിലായത്.

നടയറ സ്വദേശികളായ അഡ്വ. നൗഷാദ്, കണ്ടെയ്നര്‍ നിസാര്‍, മുഹ്സിന്‍ നടയറ, ഐസീ എന്ന ഷമീര്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ചാരായവും കോടയും കൂടാതെ വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *