കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി കീരിത്തോട് സമീപത്തെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

കുന്നേല്‍ ജിനേഷിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. എക്സൈസ് ഇന്റലിജന്‍സില്‍ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ക്വാഡ് ഓഫീസിലെ ജി.പി.ഒ. സിജു, വിനോദ്, സി.ഇ. ഒ. ബിജു ജേക്കബ്ബ്, സുജിത്ത്, അരുണ്‍, അനൂപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *