നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. താമരശ്ശേരി കുടുക്കില്‍ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പൊലീസ് പറയുന്നു.

1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താമരശ്ശേരി കുടുക്കില്‍ഉമ്മരം അങ്ങാടിയില്‍നിന്ന് പിടികൂടിയിലാകുന്നത്. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവരാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *