തിരുവനന്തപുരത്ത് 1,481 പേര്‍ക്കു കൂടി കോവിഡ്
തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (07 ജൂൺ 2021) 1,481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,275 പേര് രോഗമുക്തരായി. 12, 703 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,386 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 6 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 14.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
ജില്ലയില്‍ പുതുതായി 2,606 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 61,756 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 4,530 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി.