കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: തെരഞ്ഞെടുപ്പിൽ നിന്ന് പിന്‍മാറാൻ പണം നല്‍കിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസ്.

കാസർകോട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സുരേന്ദ്രന് പുറമേ പ്രാദേശിക ബിജെപി നേതാക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 171 ബി, 171 ഇ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *