കൊടകര കുഴല്‍പ്പണം: കുറ്റം ചെയ്തവര്‍ നിയമത്തിനുമുന്നില്‍ വരണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും ഉമ്മന്‍ ചാണ്ടി.

കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെങ്കില്‍ നിശ്ചയമായും സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും നടപടികള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചു വരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. . ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അനുസരിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടു ഐഎന്‍ടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തില്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *