ലക്ഷദ്വീപില്‍ നിരാഹാരസമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്‌​ വ്യാപാരികള്‍

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ ഇറക്കിയ കരിനിയമത്തിനെതിരെ തിങ്കളാഴ്​ച ദ്വീപുനിവാസികള്‍ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്‌​ വ്യാപാരികള്‍ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും നാളെ ഹര്‍ത്താലിന്​ സമാനമായ അവസ്ഥയായിരിക്കും. ദ്വീപിലെ വിവാദ നടപടികള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ്​ നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്​.

വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ ദ്വീപ്​ ഹര്‍ത്താലിന്​ സാക്ഷ്യം വഹിക്കുന്നത്​. 2010 ​ല്‍ ചില ദ്വീപുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *