രാജ്യസ്‌നേഹം പ്രസംഗിച്ചവര്‍ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയില്‍: കെ. മുരളീധരന്‍

കോഴിക്കോട്: ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍.

ബിജെപി നേതാക്കളുടെ കൈയില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യസ്‌നേഹം പ്രസംഗിച്ച്‌ നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച്‌ ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ സുരേന്ദ്രനെതിരെ തുറന്നടിച്ചു. ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച്‌ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *