സ്വര്‍ണവില പവന് 36,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞിരുന്നു. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായ കുറഞ്ഞിരുന്നു. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ രീതിയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *