മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ അന്തരിച്ചു

കണ്ണൂര്‍: തദ്ദേശ, എക്‌സൈസ്വകുപ്പ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) അന്തരിച്ചു. സംസ്‌കാരം കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍.

മക്കള്‍: കമല, ശോഭ, കോമളം (സിപിഎം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഎം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന്‍ (മാനേജര്‍ മോറാഴ കല്ലാശേരി സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: ഉണ്ണി (കോടല്ലൂര്‍), പി കെ ശ്യാമള (സിപിഎം കണ്ണൂര്‍ ഡിസി), രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്‍, കൂവ നാരായണന്‍. സഹോദരങ്ങള്‍: എം വി രാഘവന്‍ നായര്‍, പരേതയായ നാരായണി.

അനുശോചിച്ചു

തദ്ദേശ, എക്‌സൈസ്വകുപ്പ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെഅമ്മ എം വി മാധവിഅമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *