യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്. ഇതിന്റെ ഭാഗമായി ഗൾഫിലേക്ക് കടന്ന കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു.

നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരെയും പ്രതികളാക്കുമെന്നാണ് വിവരം. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ്  അപേക്ഷ സമര്‍പ്പിച്ചതെങ്കിലും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *