മന്ത്രി പി.രാജീവിന് കോവിഡ് ; മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് രാജീവ് വിളിച്ചിരുന്നു.

അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *