അടുത്ത മാസം 12 കോടി കോവിഡ്‌ വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും

ന്യൂഡല്‍ഹി: അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇതില്‍ 6.09 കോടി വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച്‌ വരികയാണ്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്‌സിനേഷനില്‍ പങ്കാളികളായ വിവിധ കമ്ബനികളുടെ വാക്‌സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനായി വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *