ഹരിയാനയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

ചണ്ഡീഗഢ്: കോവിഡ്‌ വ്യാപനവര്‍ധവ് പരിഗണിച്ച്‌ ഹരിയാന ലോക്ക് ഡൗണ്‍ ജൂണ്‍ 7ാം തിയ്യതി വരെ നീട്ടി. അതേസമയം ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ തുറക്കാം.

കോവിഡ്‌ വ്യാപനം മുന്‍ ആഴ്ചകളേക്കാള്‍ കുറഞ്ഞുവരുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഓണ്‍ലൈന്‍ ആയി നടന്ന കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ജൂണ്‍ 7ാം തിയ്യതി രാവിലെ അഞ്ച് മണിവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

നേരത്തെ രാവിലെ ഏഴ് മുതല്‍ 12 വരെയാണ് കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 9 മുതല്‍ മൂന്ന് മണി വരെയാക്കി പുതുക്കിയത്.

കോവിഡ്‌ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് നിരവധി കച്ചവട സംഘങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ പുതുക്കിയത്.

മാളുകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആര് വരെ ചില മാനദണ്ഡങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.

1000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള മാളില്‍ 40 പേര്‍ക്കാണ് അനുമതി. രണ്ടായിരം ചതുരശ്ര അടിയാണെങ്കില്‍ 80 പേരെ കടത്താം.

Leave a Reply

Your email address will not be published. Required fields are marked *

You may missed