രാജ്യം കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ നേരിട്ടത് ഒറ്റക്കെട്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് വൈറസ് വ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമമായിരുന്നു കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഓക്സിജന്‍ ക്ഷാമം പരിഹരിച്ചതോടെ നിരവധി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വര്‍ദ്ധിപ്പിച്ചുവെന്നും രാജ്യത്തിന്റെ പലഭാഗത്തേക്കും അവ വിതരണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓക്സിജന്‍ എക്സ്പ്രസ് ഓടിച്ച്‌ അതാത് സ്ഥലങ്ങളില്‍ ആവശ്യാനുസരണം എത്തിച്ചവരെ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. കോവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്സിജന്‍ എക്സ്പ്രസ് ഓടിച്ചവരെയും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരെയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *