എസ്ബിഐ. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ. എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക.

പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കു​മ്ബോഴും 15 രൂപയും ജി. എസ്​. ടിയും നല്‍കണം. ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകളുടെ ചെക്ക്​ബുക്ക്​ ചാര്‍ജുകളിലും മാറ്റം എസ്​.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​. ബി. ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്‌ബി‌ഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *