സെക്രട്ടറിയേറ്റില്‍ തിങ്കളാഴ്ച മുതല്‍ 50 ശതമാനം ജീവനക്കാര്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ തന്നെ അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പടെയുള്ളവര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ​സാ​ങ്കേതിക സര്‍വകലാശാ പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെഡിക്കല്‍ സാമഗ്രഹികള്‍ക്ക്​ അമിതവില ഈടാക്കരുത്​. അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കും. പള്‍സ്​ഓക്​സി മീറ്ററുകള്‍ ഗുണനിലവാരമുള്ളത്​ വാങ്ങാന്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ സര്‍വീസ്​ കോര്‍പ്പറേഷന്‍ ഗുണനിലവാരം ഉള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

വാക്​സിനെടുത്താലും ജാഗ്രത തുടരണം. അവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്​. ബ്ലാക്​ ഫംഗസ്​ മരുന്നുകള്‍ കേരളത്തിലെത്തിക്കാന്‍ വിദേശമലയാളികളുടെ സഹായം തേടുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *