ഇന്ധനവില ഇന്നും കൂടി

തിരുവനന്തപുരം:  രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ 93 രൂപ 90 പൈസയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89 രൂപ 28 പൈസയായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 73 പൈസയും ഡീസലിന് 90 രൂപ 90 രൂപ 94 പൈസയുമാണ് വില. കഴിഞ്ഞ മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *