രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ഭീതിയ്ക്കു പിന്നാലെയെത്തിയ ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്കിടെ യെല്ലോ ഫംഗസ് ബാധയും രാജ്യത്ത് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ്( മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫംഗസ് ബാധിച്ച രോഗി ആശുപത്രിയില്‍ ചികിത്സയിലാണ്.

യുപിയിലെ 45 കാരനായ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലാക്ക്-വൈറ്റ് ഫംഗസുകളെക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ് എന്നാണ് വിലയിരുത്തല്‍. യെല്ലോ ഫംഗസ് സാധാരണയായി ഉരഗങ്ങളിലാണ് കാണപ്പെടുന്നത്.

രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രമേഹം, അര്‍ബുദം മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത എന്നിവയാണ് ലക്ഷണങ്ങള്‍. മുറിവ് സുഖപ്പെടാന്‍ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതരമാകുക, അവയവങ്ങള്‍ തകരാറിലാകല്‍, നെക്രോസിസ് മൂലം കണ്ണുകള്‍ തകരാറിലാകുക എന്നി ലക്ഷണങ്ങള്‍ ഇതിന്റെ ഗുരുതരാവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *