ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്‍റിജന്‍ ടെസ്റ്റാണ്​ നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. ക്വാറന്‍റീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും. പിന്നീട്​ ഇവരെ കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങളിലാക്കും.

മലപ്പുറത്തും പാലക്കാട്ടും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മലപ്പുറത്ത്​ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത്​ വീടുകളില്‍ നിന്നാണ്​. ട്രിപ്പിള്‍ ലോക്​ഡൗണ്‍ മലപ്പുറത്ത്​ ഇതുവരെയായിട്ടും ഫലം കാണുന്നില്ല. ബ്ലാക്ക്​ ഫംഗസ്​ രോഗം ചികിത്സിക്കുന്നതിനായി പ്രോ​ട്ടോകോള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *