വാക്സിനേഷന്‍: 18-45 പ്രായക്കാര്‍ക്കും സ്പോര്‍ട്ട് രജിസ്‌ട്രേഷന്‍ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: വാക്‌സീന്‍ പാഴാക്കുന്നത് തടയുന്നതിനായി 18-45 പ്രായത്തില്‍പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ സ്‌പോട്ട് റജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതേസമയം ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച്‌ അന്തിമതീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്‌സീന്‍ ഡോസ് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞപനത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *