ബാലരാമപുരത്ത്‌ 3500 കിലോ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

തിരുവനന്തപുരം : 3500 കിലോയോളം നിരോധിത പുകയില ഉത്‌പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. ഇവയ്ക്ക് 25 ലക്ഷത്തോളം രൂപ വിലവരും. ബാലരാമപുരം എരുത്താവൂര്‍ ചപ്പാത്ത് സരള ഭവനില്‍ സുരേഷ് കുമാറിന്റെ (54) വീട്ടില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത് .

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത് .
വര്‍ഷങ്ങളായി പുകയില ഉത്പന്നങ്ങളുടെ കച്ചവടക്കാരനാണ് സുരേഷ് കുമാര്‍. നിരോധനo നിലവില്‍ വന്ന ശേഷവും അനധികൃത വില്‍പ്പന തുടരുകയായിരുന്നു. ഇവ ചെറുകിട കച്ചവടക്കര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്നാണ് ഇയാള്‍ പുകയില ഉത്പന്നങ്ങള്‍ കൊണ്ടു വരുന്നതെന്ന് എക്‌സൈസ് സംഘം വെളിപ്പെടുത്തി . തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുകേഷ് കുമാര്‍, ടി.ആര്‍.മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *