അഞ്ചുലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു

പുനലൂര്‍ : അഞ്ചുലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും എക്സൈസ് സംഘം പിടിച്ചെടുത്തു. നഗരസഭയിലെ മുസാവരി കോളനിക്കുസമീപം നെടുങ്കയത്തുനിന്നാണ് ചാരായവും കോടയും പിടികൂടിയത് .ഇതുമായി ബന്ധപ്പെട്ട് വാളക്കോട് സ്വദേശി സാമുവല്‍ മാത്യുവിനെ അറസ്റ്റുചെയ്തു. ഇന്‍സ്പെക്ടര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍മൂലം മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചാരായവില്‍പ്പന നടത്തുകയായിരുന്നെന്ന് അധികൃതര്‍ വെളിപ്പെടുത്തി . പ്രിവന്റീവ് ഓഫീസര്‍ വൈ.ഷിഹാബുദ്ദീന്‍, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ അരുണ്‍കുമാര്‍, ഹരിലാല്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *