കോണ്‍ഗ്രസ്‌ അധ്യക്ഷനെ മാറ്റണം: ഐ.എന്‍.ടി.യു.സി

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യവുമായി ഐ.എന്‍.ടി.യു.സി. സമഗ്രമായ മാറ്റമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം അനാവശ്യ സന്ദേശമാണ് നല്‍കിയത്. കുറച്ചുകാലമായി കോണ്‍ഗ്രസില്‍ നടക്കുന്നത് വീതംവെപ്പും ഗ്രൂപ്പ് പ്രവര്‍ത്തനവുമാണ്. ജാതി സംഘടനകളെ ഭയന്ന് നില്‍ക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതോടെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *