മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ ആലോചന: മന്ത്രി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് തല്‍ക്കാലമില്ലെന്നു എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍.

മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണം. കോവിഡ് വ്യാപനവും ലോക്ക്‌ഡൌണും പരിഗണിച്ച് മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബെവ്‌കോ എം ഡിയുമായി എക്‌സൈസ് മന്ത്രി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *