ലീഗില്‍ പുതിയ നേതൃനിര വരുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗില്‍ പുതിയ നേതൃനിരയും പ്രവര്‍ത്തന ശൈലിയും വരുമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി .പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്നതിനാല്‍ സംസ്ഥാനതലത്തിലെ സംഘടനാ ചുമതല താന്‍ ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രവര്‍ത്തകര്‍ നിരാശരാകേണ്ടതില്ലെന്നും ലീഗ് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലോചിതമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകും.

ഉടന്‍ തന്നെ ലീഗ് അംഗത്വ ക്യാമ്ബെയ്ന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *