‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പ്പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രശംസ

ന്യൂഡല്‍ഹി : കേരളത്തിലെ ‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പ്പെടെ കോവിഡ്‌ നിയന്ത്രിക്കാനായി വിവിധ സംസ്ഥാനങ്ങള്‍ രൂപം കൊടുത്ത 12 സംരംഭങ്ങളെ പ്രകീര്‍ത്തിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ പി ഡി, ഓക്‌സിജന്‍ മിത്ര എന്നിവയും കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചവയില്‍ ഉള്‍പ്പെടും.

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമെ, യു പി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ചണ്ഡീഗഢ് എന്നിവയിലെ സംരംഭങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ആശുപത്രികളില്‍ ഓക്സിജന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനുള്ള ഓക്സിജന്‍ നഴ്‌സുമാരുടെ സേവനംകത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *