സത്യപ്രതിജ്ഞയ്ക്ക് നിര്‍മ്മിച്ച പന്തലില്‍ കോവിഡ്‌ വാക്സിനേഷന്‍ തുടങ്ങി

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ്‌ വാക്സിനേഷന്‍ തുടങ്ങി. സര്‍ക്കാര്‍ മുന്നണി പോരാളി പട്ടികയില്‍ പെടുത്തിയ 18 മുതല്‍ 44 വയസ് വരെയുള്ള 150 പേര്‍ക്കാണ് ഇന്ന് വാക്സിനേഷന്‍ നല്‍കിയത്.

കൂറ്റന്‍ പന്തലൊരുക്കിയുളള സത്യപ്രതിജ്ഞയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പന്തല്‍ പൊളിക്കരുതെന്നും കോവിഡ്‌ വാക്സിനേഷനായി ഉപയോഗപ്പെടുത്തണമെന്നും കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. എസ്.എസ്. ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ഈ ആശയത്തെ പിന്തുണച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുത്താണ് ഉടനെ പന്തല്‍ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. മൂന്ന് പന്തലുകളിലായി പരമാവധി ആളുകള്‍ക്ക് വാക്സീന്‍ കൊടുക്കാനാണ് തീരുമാനം. 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലിന് 5,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

You may missed