സംസ്ഥാനങ്ങള്‍ക്ക് 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വരുന്ന 15 ദിവസത്തിനുളളില്‍ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 1 കോടി 92 ലക്ഷം വാക്സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ വാക്സിന്‍ കൈമാറുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം .

വരുന്ന രണ്ടാഴ്ചക്കാലത്തേയ്ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉള്ള കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ വിഹിതം, ഉപഭോഗ രീതി അനുസൃതമായും, രണ്ടാംവട്ട ഡോസ് സ്വീകര്‍ത്താക്കളുടെ എണ്ണം അനുസരിച്ചും ആണ് നിര്‍ണയിച്ചിട്ടുള്ളത്.

2021 മെയ് 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ 1.92 കോടി കോവിഷീല്‍ഡ്-കോവാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കും. ഇതില്‍ 1.63 കോടി ഡോസ് കോവിഷീല്‍ഡും, 29.49 ലക്ഷം ഡോസ് കോവാക്സിനും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *