ഇസ്രയേിന് നേരെ ഉണ്ടായ റോക്കറ്റ് ആക്രമണത്തെ അപലപിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ അപലപിച്ച്‌ ഇന്ത്യ. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ പ്രത്യേകം എടുത്തു പറഞ്ഞാണ് ഇന്ത്യയുടെ പ്രതികരണം.

കിഴക്കന്‍ ജറുസലേമിലെ സംഭവങ്ങളെക്കുറിച്ച്‌ സുരക്ഷാ സമിതി യോഗത്തില്‍ താന്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ബുധനാഴ്ച ട്വീറ്റ് ചെയ്യുകയായിരുന്നു.

ചര്‍ച്ചയില്‍ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്സെ കുറിച്ചാണ് ഇദ്ദേഹം പ്രതിപാദിച്ചത്. യോഗത്തില്‍ അംബാസഡര്‍ തിരുമൂര്‍ത്തി ഇസ്രായേലിലെ വച്ച്‌ മലയാളി യുവതി സൗമ്യ സന്തോഷിന്റെ ദാരുണമായ നിര്യാണത്തില്‍ അനുശോചിച്ചു. അതേസമയം, ഗാസയിലെ സ്ഥിഗതികളെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed