കെ.പി.ശശികല വര്‍ഗീയ വിഷം ചീറ്റുകയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല വര്‍ഗീയ വിഷം ചീറ്റുകയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചില ആളുകള്‍ക്ക് അവരുടെ വിഷം ചീറ്റല്‍ ഇഷ്ടമാണ്. വനിത എന്ന നിലയില്‍ നാവില്‍നിന്ന് വരാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. അത് അവരുടെ സ്വാതന്ത്ര്യമാണ്. അതു ഭംഗിയായി അവര്‍ നടത്തുന്നു. പുറത്തു വിഷം ചീറ്റുന്നതു മാത്രമല്ല മതേതര ക്ഷേത്രമായി അറിയപ്പെടുന്ന ശബരിമലയിലും അവര്‍ വിഷം വമിപ്പിക്കുകയാണ്. ബോധപൂര്‍വം കലാപത്തിനു പദ്ധതിയിടുന്നു. അതിനുവേണ്ടി സ്ഥിരമായി ശശികല ശബരിമല സന്ദര്‍ശിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഏതു വിശ്വാസത്തിന്റെ പേരിലാണ് ശശികല മാസത്തില്‍ നാലു തവണ ശബരിമല സന്ദര്‍ശിക്കുന്നത്. ഗുരുസ്വാമിമാര്‍ പോലും അങ്ങനെ ചെയ്യാറില്ല. ഉദ്യോഗസ്ഥര്‍ മാത്രമാണ് ശബരിമലയില്‍ നിരന്തരം പോകുന്നത്. അല്ലാത്തവര്‍ പോകാറില്ല. അവിടെ ക്യാംപ് ചെയ്ത് ശബരിമലയെ ചോരക്കളമാക്കാനുള്ള നിരന്തര പരിശ്രമമാണ് ബിജെപിയും സംഘപരിവാറും ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ശശികലയും ചെയ്യുന്നത്. പൊലീസ് നിരന്തരം ശശികലയോട് മടങ്ങിപോകാന്‍ അഭ്യര്‍ഥിച്ചു. മടങ്ങാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അവരെ നീക്കം ചെയ്യുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *