ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കും

തിരുവനന്തപുരം: ജില്ലയില്‍  (04 മേയ്) 18 സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസ അറിയിച്ചു.

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്സിനും മറ്റിടങ്ങളില്‍ കോവീഷീല്‍ഡും നല്‍കും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും ബാക്കി സെക്കന്‍ഡ് ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്കു സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും നല്‍കും.

വാക്സിനേഷന്‍ കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍ നിര്‍ദ്ദേശിച്ചു. മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം അടുത്തുള്ള ആളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കണം. പൊതു ഇടങ്ങളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. കൂട്ടം കൂടി നില്‍ക്കരുത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *