കുന്നത്തുനാട്ടിൽ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്

കോലഞ്ചേരി: കഴിഞ്ഞ 10 വർഷം യു.ഡി.എഫ്‌ കുത്തക മണ്ഡലവുമായിരുന്ന കുന്നത്തുനാട് ഭൂരിപക്ഷത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പി വി ശ്രീനിജിനിലൂടെ എല്‍.ഡി.എഫ്
തിരിച്ചുപിടിക്കുകയായിരുന്നു.

ട്വൻറി 20 യുടെ ഉദയ മണ്ഡലം കൂടിയായ കുന്നത്തുനാട് കേരളത്തിലെ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ മണ്ഡലമായിരുന്നു.കഴിഞ്ഞ തവണ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വി പി സജീന്ദ്രനെ പിന്തള്ളി ഇത്തവണ ശക്തമായ പോരാട്ടമാണ് ഇടതുപക്ഷം കാഴ്ചവച്ചത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 4 പഞ്ചായത്തുകളിൽ ഭരണം നേടി നിയമസഭയിലേയ്ക്ക് മത്സരിച്ച ട്വൻറി 20യും കടുത്ത വെല്ലുവിളിയായിരുന്നു.

തുടക്കം  മുതലേ വിജയപ്രതീക്ഷയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ശ്രീനിജിന് ഈ വിജയം ഇരട്ടി മധുരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *