കഴക്കൂട്ടത്ത്​ വീണ്ടും കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദുഷ്പ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു ഫലവുമുണ്ടാക്കിയില്ലെന്ന് തെളിയിച്ച്‌ എല്‍.ഡി.എഫിെന്‍റ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നും തുടര്‍ച്ചയായി രണ്ടാം ജയം നേടി.

ദേവസ്വംമന്ത്രിയെന്ന നിലയില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളുടെയും ഏറെ വേട്ടയാടലുകള്‍ക്ക് വിധേയമായെങ്കിലും വോട്ടര്‍മാരില്‍ അദ്ദേഹം അര്‍പ്പിച്ച വിശാസ്യത വിജയം കണ്ടു.  എം.എല്‍.എ എന്ന നിലയില്‍ വികസനത്തിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുത്തെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *