കളമശ്ശേരി പിടിച്ച്‌ എല്‍ഡിഎഫ്

കൊച്ചി: ശക്തമായ പോരാട്ടത്തിനൊടുവില്‍ കളമശ്ശേരി മണ്ഡലം ഇടതിനൊപ്പം. പി. രാജീവിനെ ഇറക്കിയാണ് എല്‍ഡിഎഫ് കളമശ്ശേരി മണ്ഡലം പിടിച്ചെടുത്തത്. സിറ്റിംഗ് എംഎല്‍എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് പി.രാജീവ് വിജയക്കൊടി പാറിച്ചത്.

വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ പാലാരിവട്ടം പാലം അഴിമതി തന്നെയാണ് അബ്ദുല്‍ ഗഫൂറിന്റെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ പാലാരിവട്ടം പാലം സജീവ ചര്‍ച്ചയാക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായിരിക്കുന്നത്.

ഇതിനിടെ കളമശ്ശേരിയില്‍ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് നേതൃത്വത്തിന് സാധിച്ചില്ലെന്ന് തന്നെയാണ് അബ്ദുല്‍ ഗഫൂറിന്റെ പരാജയം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *