ആര്‍.ശങ്കര്‍ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ നല്‍കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ആയിരുന്ന ആര്‍.ശങ്കറിന്റെ 112ാമത് ജന്മദിനത്തോടനുബന്ധിച്ച് ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള ആര്‍.ശങ്കര്‍ പുരസ്‌കാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ നല്‍കി.

50001/ രൂപയും ഫലകവും മംഗളപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.റ്റി. ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ.മുരളീധരന്‍ എം.പി., എം.എം.ഹസ്സന്‍, കെ.സുധാകരന്‍ എം.പി., വി.എസ്.ശിവകുമാര്‍ എം.എല്‍.എ., അഡ്വ.പഴകുളം മധു, ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ.കുന്നുകുഴി സുരേഷ്, അഡ്വ.അജിത്കുമാര്‍ റ്റി.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍.ശങ്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തി. തിരുവനന്തപുരത്ത് പാളയം ആര്‍.ശങ്കര്‍ പ്രതിമയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുഷ്പാര്‍ച്ചന നടത്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.റ്റി ശരത്ചന്ദ്രപ്രസാദ്, സി.സുരേന്ദ്രന്‍, വി.കെ. രാജേഷ്,  ഡി.സി.സി.ഭാരവാഹികളായ ചാല സുധാകരന്‍, കടകംപള്ളി ഹരിദാസ്, അനില്‍കുമാര്‍, ഋഷികേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *