മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍. വി.പി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.

മാനേജിംഗ് ഡയറക്ടര്‍ ആര്‍.സുരേഷ് കുമാര്‍ ,ഡെയറി എന്‍ജിനീയര്‍ എസ്. കുഞ്ഞുമോന്‍ , ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് , സീനിയര്‍ മാനേജര്‍ എം.ജെ. വില്‍സണ്‍, കെ.സി.എം.എം.എഫ് ജനറല്‍ മാനേജര്‍ പി. ഗോപാലകൃഷ്ണന്‍, ക്ഷീര ഭവനിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *