ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ

പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്തി. ശബരിമലയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കല്‍ തടഞ്ഞു. തീര്‍ഥാടകരെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുക.
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ചയാണ് തുറക്കുക.

Leave a Reply

Your email address will not be published. Required fields are marked *