മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകുന്നു: വി. മുരളീധരന്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന് മുരളീധരന്‍ വിമര്‍ശിച്ചു. മെഗാ വാക്സിനേഷന്‍ ആരുടെ പദ്ധതിയാണ്. അതിന്റെ പേരില്‍ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കോവിഡ് നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങള്‍ക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിന്‍്റെ മേല്‍നോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. കേന്ദ്ര സഹമന്ത്രി കേരള സര്‍ക്കാര്‍ ശമ്ബളം നല്‍കി നിയോഗിച്ച ആളല്ല. താന്‍ വിമര്‍ശനം ഇനിയും തുടരുമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ക്വാറന്റീനിലാണ്‌. അപ്പോള്‍ ആരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കൊവിന്‍ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണോ. സ്വകാര്യ ആശുപത്രികളെ സഹായിക്കുകയാണ് ഇതിലൂടെയെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആര്‍.ടി.പി.സി.ആറിന് വലിയ നിരക്കാണ് ഈടാക്കുന്നത്. കേരളത്തിലെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *