വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി

ന്യൂഡല്‍ഹി: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി. കോവിഡ്‌ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിർദേശം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങൾക്കാണ്  ആഘോഷങ്ങൾക്ക് നിയന്ത്രണം.

ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകും. രാജ്യത്ത് കോവിഡ്‌ നിരക്ക് വൻ തോതിൽ ഉയരാൻ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയാണെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ്  തീരുമാനം.

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഹർജികളും എത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസവും അതിനടുത്ത് ദിവസങ്ങളിലും ഉത്തരവ് ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *