വാക്സിന്‍ സൗജന്യമെങ്കില്‍ ഐസക്ക്‌ ബജറ്റില്‍ തുക വകയിരുത്തേണ്ടതായിരുന്നു: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്സിന് ടോക്കണ്‍ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാക്സിന്‍ സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു. പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാടെങ്കില്‍ വാക്സിന്‍ വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണിനോട് യു.ഡി.എഫിന് താല്‍പര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ട്.

വാരാന്ത്യ ലോക്ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ സ്വീകാര്യമാണ്. കണ്ടെയ്ന്‍മെന്‍റ് സോണ്‍ വേണ്ടിടത്ത് അത് നടപ്പാക്കണം. ചെറുകിട ഫാക്ടറികള്‍, കച്ചവടക്കാര്‍ അടക്കം സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകളുടെ സമയം രാത്രി ഒമ്ബത് മണിയാക്കിയാല്‍ തിരക്ക് കുറ‍യും. ബാക്കിയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *