തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനം കൂടിയ കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കൂടാതെ വയനാട് ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപന പരിധികളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ ആണ് വിലക്ക്. രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ തിങ്കളാഴ്ച മുതല്‍ അനുവദിക്കൂ. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ ആണ് ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *